ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പരാജയപ്പെട്ടാലും അതിൽ അതിശയിക്കേണ്ട കാര്യമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ലക്ഷണമാണ് ബിഹാറിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
എറണാകുളം - ബെംഗളുരു വന്ദേഭാരതിൽ സ്കൂൾ വിദ്യാർത്ഥികൾ പാടിയ ആർ എസ് എസ് ഗണഗീതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് റയിൽവെ. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലാണ് എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബിയെ പൂജിക്കാൻ…’ എന്ന് തുടങ്ങുന്ന ആർഎസ്എസ് ഗണഗീതം പാടിയത്. ......
പരപ്പന അഗ്രഹാര ജയിലിൽ കുപ്രസിദ്ധ കുറ്റവാളികൾക്ക് ആഡംബര ജീവിതമെന്ന് റിപ്പോർട്ട്. സീരിയൽ റേപ്പിസ്റ്റ് ഉമേഷ് റെഡ്ഡി, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിലെ പ്രതി തരുൺ രാജു എന്നിവർ ജയിലിനുള്ളിൽ മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ......
ബീഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ വൻതോതിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സമസ്തിപുർ ജില്ലയിലെ ശീതൾപട്ടി ഗ്രാമത്തിലെ എസ്ആർ കോളേജിന് സമീപത്താണ് വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ......
നേതൃമാറ്റ സൂചനയുമായി 'നവംബർ വിപ്ലവം' സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ അത് നിരാകരിക്കുന്നു. " നവമ്പറിലോ ഡിസമ്പറിലോ അല്ല, 2028 ൽ കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തുമ്പോഴാണ് വിപ്ലവം സംഭവിക്കുക" ഈ മാസം സിദ്ധരാമയ്യ മാറി പകരം മുഖ്യമന്ത്രിയായേക്കുമെന്നുള്ള അഭ്യൂഹം തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. "മുഖ്യമന്ത്രിയും ഞാനും അച്ചടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകരാണ്. ......
ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി&ഡി) കമ്പനിയായ സ്കിപ്പർ ലിമിറ്റഡ്, 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു.
കമ്പനിയുടെ വരുമാനം 14% വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ......
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാന ബാർ കൗൺസിലുകളിലും (State Bar Councils) മൂന്നിൽ ഒരു ഭാഗം (one-third) സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
അഡ്വക്കേറ്റ്സ് ആക്ട്, 1961-ലെ വ്യവസ്ഥകൾക്ക് പുറമെ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) പ്രകാരം സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
പ്രധാന ആവശ്യങ്ങൾ:
എല്ലാ സംസ്ഥാന ബാർ കൗൺസിലുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യണം.
ഒഴിവുവരുന്ന ഓഫീസർ സ്ഥാനങ്ങളിൽ (office-bearer positions) കുറഞ്ഞത് ഒന്ന് വനിതകൾക്കായി മാറിമാറി (rotational basis) നീക്കിവെക്കണം.
പരാതിക്കാരിയായ ശഹ്ല ചൗധരി സമർപ്പിച്ച ഹരിത ഹർജിയിലാണ് (W.P.(C) No. 1060/2025) കോടതിയുടെ നടപടി. ......
ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളിൽ പത്തോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്ന ഗവണ്മെന്റ് ഉത്തരവ് കഴിഞ്ഞ മാസം 28ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. അതിനെതിരെ ഗവണ്മെന്റ് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ......
ഭർത്താവിന്റെ അവിഹിതബന്ധം കയ്യോടെ പിടിച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ജാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ വൈറലാകുകയാണ്. ......
ന്യൂഡൽഹി: ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തൊട്ടുനിൽക്കുന്ന വിഷയത്തിൽ, പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇന്നൊരു ചരിത്രപരമായ തിരുത്തൽ വരുത്തിയിരിക്കുന്നു. ഇനി മുതൽ, പോലീസോ അന്വേഷണ ഏജൻസികളോ ആരെ അറസ്റ്റ് ചെയ്താലും, അറസ്റ്റിന്റെ കാരണം വാക്കാൽ അറിയിച്ചാൽ മാത്രം പോരാ. ......